പി പി ചെറിയാൻ
നോർത്ത് റിച്ച്ലാൻഡ് ഹിൽസ് : നോർത്ത് റിച്ച്ലാൻഡ് ഹിൽസിൽ കഴിഞ്ഞ മാസം തേനീച്ചകളുടെ ആക്രമണത്തിന് ഇരയായ 72 കാരി ലോണി ഡോർസി മരിച്ചു. സെപ്തംബർ 24 ന് താനും ലോണി ഡോർസിയും വീടിന് പുറത്ത് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായതായി 74 കാരിയായ പട്രീഷ്യ ബൈൺസ് പറഞ്ഞു.
പുൽത്തകിടി വെട്ടാൻ പുറത്ത് പോയതിന് ശേഷം ഡോർസിയുടെ നിലവിളി കേട്ടതായി ബൈൺസ് വ്യക്തമാക്കി. തേനീച്ചകളോട് അലർജിയുള്ള ഡോർസിയുടെ ശരീരമാസകലം ഒന്നിലധികം തവണ കുത്തേറ്റു, സഹായിക്കാൻ ശ്രമിച്ചപ്പോഴാണ് ബൈൺസിന് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഡോർസി മരിക്കുകയായിരുന്നു