Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി; നോയൽ ടാറ്റ പുതിയ ചെയർമാൻ

രത്തൻ ടാറ്റയ്ക്ക് പിൻ​ഗാമി; നോയൽ ടാറ്റ പുതിയ ചെയർമാൻ

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ സഹോദരനായ 67 കാരനായ നോയൽ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോ​ഗത്തിലാണ് തീരുമാനം.

നിലവിൽ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്. വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ എന്നാണ് നോയൽ ടാറ്റയെ ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അം​ഗം ആർ ​ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്. നോയൽ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ടാറ്റാ ​ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഈ കമ്പനികളിൽ ഒന്നാകെ പത്തുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. 2023-24 ൽ ടാറ്റ കമ്പനികളുടെ വരുമാനം 12,500 കോടി ഡോളറിലധികം ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments