ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകും. രാഷ്ട്രപതി ഭവനിലേക്കും ആഭ്യന്തരമന്ത്രാലയത്തിലേക്കും രേഖകള്‍ കൈമാറണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ചക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ഒമര്‍ അബ്ദുള്ള നാളെ ഗവര്‍ണറെ കാണും. ഇന്ന് കൂടിയ എംഎല്‍എമാരുടെ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമായി. ഇതുസംബന്ധിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
നാഷണല്‍ കോണ്‍ഫറന്‍സ് ഇരുപാര്‍ട്ടികളുടെയും സംയുക്തയോഗത്തില്‍ കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കറും ഒരു ക്യാബിനറ്റ് പദവിയും നല്‍കാമെന്ന നിലപാട് അറിയിക്കുമെന്നാണ് വിവരം.അതെസമയം സിപിഐഎം എംഎല്‍എ യൂസഫ് തരിഗാമിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഫറൂഖ് അബ്ദ്ദുള്ള ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യം. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.