Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരത്തൻ ടാറ്റ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വത്തിൻ്റെ ഉടമ: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ

രത്തൻ ടാറ്റ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വത്തിൻ്റെ ഉടമ: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ

ഡോക്ടർ മാത്യു ജോയിസ്

ഇന്ത്യൻ ചരിത്രത്തിലെ വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ക്യാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. സമഗ്രതയോടും അനുകമ്പയോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടി അദ്ദേഹം
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ടു ഇന്ത്യൻ വ്യവസായരംഗത്ത് വൻ കുതിപ്പുകൾ കൊണ്ടുവന്ന മഹത്‌വ്യക്തി ആയിരുന്നു എന്ന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു അനുസ്മരിച്ചു.

ധാർമ്മിക മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, ബിസിനസ്സിനെ സമൂഹനന്മയ്ക്കായി ഒരു ശക്തിയായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും, സംരംഭകരുടെയും കോർപ്പറേറ്റ് നേതാക്കളുടെയും തലമുറകൾക്ക് പ്രോത്സാഹനവും പ്രചോദനവും പകർന്നു നൽകിയിട്ടുണ്ട്. പദ്ധതിയുടെ സങ്കീർണതകൾക്കിടയിലും സാധാരണക്കാർക്ക് താങ്ങാനാവുന്ന ഒരു ലക്ഷം രൂപയുടെ കാർ സൃഷ്ടിച്ചെടുത്തത് തന്നെ തൻ്റെ കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ചെറുത്‌ മുതൽ വിലയേറിയ കാറുകളും വിമാനങ്ങളും വരെയുള്ള എല്ലാ വ്യവസായങ്ങളിലും ടാറ്റ ഗ്രൂപ്പിന് നൂതനമായ നേട്ടങ്ങളായി തന്നെ കണക്കാക്കാവുന്നതാണ്.

ക്ഷയിച്ചുകൊണ്ടിരുന്ന എയർ ഇൻഡ്യാ വിമാനക്കമ്പനിയെ പുതുജീവൻ പകർന്നു മുൻ നിരയിലേക്ക് കൊണ്ടുവന്നതിന്റെ അഭിമാനകരമായ നേട്ടം രത്തൻജിക്ക്‌ അവകാശപ്പെട്ടതാണ്. നേതൃത്വത്തിനും ധാർമ്മികതയ്ക്കും ജീവകാരുണ്യത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. 2008-ൽ, ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.

ദുഷ്‌കരമായ സമയങ്ങളെ നേരിടാൻ സംഘടനകൾ തങ്ങളുടെ ജീവനക്കാരോടൊപ്പം ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഭാരങ്ങളും ഉത്തരവാദിത്വവും പങ്കിടാനുള്ള പരിഹാരങ്ങൾ നടപ്പിലാക്കുക, അവർക്ക് ഇടവേളകൾ നൽകുക, സാധ്യമായ വഴികളിൽ പിന്തുണ നൽകുക എന്നിവ പ്രധാനമാണ് എന്ന പ്രമാണങ്ങളെ പ്രാവർത്തികമാക്കിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു രത്തൻജി എന്ന്ഗ്ലോ ബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രൊഫെസ്സർ ജോയ് പല്ലാട്ടുമഠം, ട്രഷറി ഡോക്ടർ താര ഷാജൻ, ടോം കോലത്ത്, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ഡോക്ടർ ജിജാ മാധവൻ ഹാരിസിങ്, പ്രൊഫ. കുരിയൻ തോമസ്, പ്രൊഫ കെ. പി. മാത്യു, പ്രൊഫസർ മാത്യു വര്ഗീസ്, ഡോക്ടർ രാജ് മോഹൻ പിള്ളൈ, മറിയാമ്മ ഉമ്മൻ, ഡോക്ടർ ടി. പി. നാരായണൻ കുട്ടി, ഗ്ലോബൽ വിമൻസ് സെന്റർ ഓഫ് എക്സെല്ലൻസ് ചെയർ സൂസമ്മ ആൻഡ്രൂസ്, കള്ളിക്കാട് ബാബു, ഉഷ ജോർജ്, ഡോക്ടർ മാത്യു ജോയ്‌സ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

1991 നും 2012 നും ഇടയിൽ 21 വർഷക്കാലം വ്യാപകമായി അറിയപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്റെ അമരത്ത് രത്തൻജി ഉണ്ടായിരുന്നു. അദ്ദേഹത്തിന് കീഴിൽ ഗ്രൂപ്പിന്റെ ലാഭം 50 മടങ്ങ് വർദ്ധിച്ചു. ടാറ്റയുടെ വരുമാനത്തിൻ്റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുകൊണ്ടു, തന്റെ കാർമേഖല ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു , അതിനാൽ സ്വയം ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന ഏറ്റവും സമ്പന്നരുടെ പട്ടികയിൽ അദ്ദേഹംഉൾപെട്ടിരുന്നില്ല.

ഏതൊരു സംഘടനയെയും പ്രചോദിപ്പിക്കുന്ന
രത്തൻജിയുടെ പ്രസിദ്ധമായ ഉദ്ധരണി പറയുന്നു “നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുക്കലാണ്, ഒഴികഴിവുകൾ പറയുകയല്ല.” “മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലിലെ ദയ, സഹാനുഭൂതി, അനുകമ്പ എന്നിവയുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്.”. അതുകൊണ്ടാണ് ടാറ്റയുടെ വരുമാനത്തിൻ്റെ 66% ചാരിറ്റിയിലേക്ക് പോകുന്നത്. അതിനാൽ ഏറ്റവും പുതിയ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല.

അദ്ദേഹത്തിന്റെ മാതൃകാ ജീവിതം, നേതൃഗുണങ്ങൾ, പരോപകാരം, ദയ എന്നിവ ജീവിതകാലത്ത് ടാറ്റ എന്ന പേര് കേൾക്കുന്ന എല്ലാവർക്കും പ്രചോദനം നൽകും ഒപ്പം മാതൃക ആക്കാവുന്നതാണെന്നും ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ക്യാബിനറ്റ് വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments