Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി : പ്രസംഗ മത്സരം ശ്രദ്ധേയമായി

ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി : പ്രസംഗ മത്സരം ശ്രദ്ധേയമായി

തൃശൂർ : മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി എന്ന വിഷയത്തിന് ആസ്പദമായ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്ക്
അവാർഡ് വിതരണവും, ഊരത്ത് ഭാസ്കരൻ നായർക്ക് മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാര സമർപ്പണവും, ജനകീയ സംഗമവും മുക്കാട്ടുകരയിൽ സംഘടിപ്പിച്ചു.

ചലചിത്ര നിരൂപകൻ ഡോ. അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഒഐസിസി തൃശൂർ ജില്ല ഗ്ലോബൽ ഏകോപന സമിതി ചെയർമാൻ എൻ.പി.രാമചന്ദ്രൻ, ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരി ജോയ് ജോസഫ്, ജിജോ ജോർജ്ജ്, പ്രോഗ്രാം കൺവീനർ ശശി നെട്ടിശ്ശേരി, നിധിൻ ജോസ്, സെസ്സി ജോൺ, വി.എൽ.വർഗ്ഗീസ്, പി.എ.ജോസഫ്, അന്നം ജേക്കബ്, കെ.കെ.ജെയ്ക്കോ, കെ.കെ.ആൻ്റോ, കെ.ജെ.ജോബി, ജോൺസൻ പാലക്കൻ, ബിജു ചിറയത്ത്, വിപിൻ നെട്ടിശ്ശേരി, ജോസ് വടക്കൻ, സി.പി.ബേബി, വിൽസൻ എടക്കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments