Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇൻകാസ് തൃശൂർ ജില്ല കുടുംബസംഗമം വി. കെ. ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു

ഇൻകാസ് തൃശൂർ ജില്ല കുടുംബസംഗമം വി. കെ. ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു

ദോഹ : ഇൻകാസ് ഖത്തര്‍ തൃശ്ശൂർ ജില്ല  കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം ‘സംഗീതസന്ധ്യ 2024’ തൃശ്ശൂർ ജില്ല കോൺഗ്രസ്സ് അധ്യക്ഷനും പാലക്കാട് പാർലിമെന്റ് അംഗവുമായ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഐസിസി അശോക ഹാളിൽ നടന്ന സംഗമം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും  ശ്രദ്ദേയമായി.

ഇൻകാസ് തൃശ്ശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് പ്രേംജിത് കുട്ടംപറമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉല്ലാസ് തോട്ടുങ്ങൽ സ്വാഗതവും, ജില്ല സീനിയർ വൈസ് പ്രസിഡന്റ് ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.ഇൻകാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.സി.സി. അഡ്വൈസറി ബോർഡ് അംഗം  ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു ഐ.സി.സി സെക്രട്ടറി എബ്രഹാം കെ.ജോസഫ്, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, വൈസ് പ്രസിഡന്റുമാരായ വി. എസ് അബ്ദുൾ റഹ്മാൻ, എം.സി താജുദ്ദീൻ, ഷിബു സുകുമാരൻ, ട്രഷറർ ഈപ്പൻ തോമസ്, ജനറൽ സെക്രട്ടറിമാരായ മജീദ് പാലക്കാട്, അഷറഫ് നന്നമുക്ക്, മറ്റു ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഇൻകാസ് ലേഡീസ് വിങ് ഭാരവാഹികൾ, മറ്റു ജില്ല കമ്മറ്റി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.

തൃശ്ശൂർ ഇൻകാസ് ജില്ല കമ്മിറ്റിയുടെ അംഗങ്ങളുടെ മ്യൂസിക് ട്രൂപ്പിന്റെ  അരങ്ങേറ്റവും പരിപാടിയില്‍ വച്ച് നടന്നു.  നെഹ്രുവിയന്‍ വീക്ഷണങ്ങളെ വിഷയമാക്കിയ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമത്സരവിജയികൾക്ക് വി.കെ. ശ്രീകണ്ഠന്‍ എം പി സമ്മാനദാനം നിർവഹിച്ചു. 

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം പ്രസീത ചാലക്കുടിയും കൈതോല നാടൻ പാട്ടുസംഘവും ചേർന്ന് അവതരിപ്പിച്ച സംഗീതസന്ധ്യ  ശ്രോതാക്കൾക്ക് ഏറെ ആവേശം പകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com