ന്യൂഡൽഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപസ് ഹർജി തള്ളി സുപ്രീംകോടതി. തന്റെ പെൺമക്കളെ ഇഷ ഫൗണ്ടേഷൻ ബന്ദികളാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
നിരീക്ഷണം. സെപ്റ്റംബർ 30ന് മദ്രാസ് ഹൈക്കോടതിയാണ് ഹർജിയിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടത്. അതേസമയം ജഗ്ഗി വാസുദേവിന്റെ ഇഷ യോഗ കേന്ദ്രത്തിൽ നിന്നും നിരവധി പേരെ കാണാതായതിന്റെയും ആത്മഹത്യ ചെയ്തതിന്റെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇഷ ഫൗണ്ടേഷന്റെ പരിധിയിലുള്ള ആലന്തുരൈ പൊലീസ് സ്റ്റേഷനിൽ ആറ് മിസ്സിങ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം ഒഴിവാക്കുകയും അതിൽ ഒരെണ്ണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
15 വർഷത്തിനിടയിൽ ഏഴ് ആത്മഹത്യ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഫോറൻസിക് ലാബ് റിപ്പോർട്ട് ആവശ്യമുള്ള രണ്ട് കേസുകൾ അന്വേഷണത്തിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.