Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'രമ്യ ഹരിദാസിനെ മാറ്റാനോ, അൻവറിന്റെ തമാശ ഇങ്ങോട്ട് വേണ്ട... UDFനെ കളിയാക്കുന്നോ, കയ്യിൽ വെച്ചാൽ മതി...';...

‘രമ്യ ഹരിദാസിനെ മാറ്റാനോ, അൻവറിന്റെ തമാശ ഇങ്ങോട്ട് വേണ്ട… UDFനെ കളിയാക്കുന്നോ, കയ്യിൽ വെച്ചാൽ മതി…’; വിഡി സതീശൻ

പി.വി. അൻവറിന്റെ ഉപാധി തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല; അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി.സതീശൻ. അന്‍വര്‍ തമാശകളൊന്നും പറയരുത്. അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. കെപിസിസി യോഗത്തില്‍ പേര് പോലും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന്‍.

ഒരു ഉപാധിയും അം​ഗീകരിക്കില്ല. രമ്യ ഹരിദാസിനെ പിൻവലിക്കാൻ പോകുന്നില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. വയനാട് പ്രിയങ്കാ ഗാന്ധിയെ പിന്തുണ നല്‍കിയില്ലെങ്കില്‍ വിഷമാകുമെന്ന് വിഡി സതീശന്‍ പിവി അന്‍വറിനെ പരിഹസിച്ചു. യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതയെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികള്‍ ബാധിക്കില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പാലക്കാട് 10,000ലധികം വോട്ടുകൾ‌ക്ക് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആര് മത്സരിച്ചാലും യുഡിഎഫിന് ഒരു കുഴപ്പുമില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. യുഡിഎഫുമായി ഉപധിയോ? കൡയാക്കുവാണോ എന്ന് വിഡി സതീശന്‍ ചോദിച്ചു. അതേസമയം അൻവറാണ് കോൺഗ്രസുമായി സഹകരിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പിന്തുണച്ചാൽ ഭാവി പരിപാടികൾ ആലോചിക്കാമെന്ന് അൻവറിനോട് സുധാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments