തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതീവ രഹസ്യമായാണ് അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കിയത്. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ രാത്രി ഏഴു മണിയോടെ വടക്കാഞ്ചേരി സ്റ്റേഷനിൽ മുകേഷ് ഹാജരാവുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.