മസ്‌കത്ത്: യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുയർന്ന് മസ്‌കത്ത് എയർപോർട്ട്. 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിലായി 9.7 ദശലക്ഷത്തിലധികം പേരാണ് മസ്‌കത്ത് എയർപോർട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വർധനവാണിത്.
മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യാന്തര, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 4.7 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. 73,137 വിമാനങ്ങളിലായി 9,764,530 യാത്രക്കാർ മസ്‌കത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇവരിൽ 16,826 ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടുന്നു.
8,374 വിമാനങ്ങളിലായി 12, 30, 326 യാത്രക്കാർ സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഇത് 6.8 ശതമാനത്തിന്റെ വർദ്ധനവാണ് ഇതേ കാലയളവിൽ സൊഹാർ വിമാനത്താവളത്തിലൂടെ 544 വിമാനങ്ങളിൽ നിന്നായി 62,842 യാത്രക്കാരെ ലഭിച്ചപ്പോൾ അൽ വുസ്തയിലെ ദുക്മ് എയർപോർട്ടിൽ ഇതേ കാലയളവിൽ 233 വിമാനങ്ങളിൽ നിന്നായി 44,753 യാത്രക്കാരെ ലഭിച്ചു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തത് രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെയാണ്.