തിരുവനന്തപുരം: ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിനെ പിന്നോട്ട് വലിച്ചത്. ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുന്നുവെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ തവണ കേരളിയം പരിപാടിയുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.
കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയതായുള്ള വിവരം പുറത്തുവരുന്നത്.