പി പി ചെറിയാൻ
പെൻസിൽവേനിയ : ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ. പെൻസിൽവേനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ് ഷാപ്പിറോ സെനറ്റ് ബിൽ 402-ൽ ഒപ്പുവച്ചത്.
ഈ ബില്ലിൽ ഒപ്പിടുന്നതിലൂടെ, ദീപാവലിയുടെ പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, സമ്പന്നമായ സാംസ്കാരിക പൈതൃകവും ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ നിരവധി സംഭാവനകളും പെൻസിൽവേനിയ ആഘോഷിക്കുകയാണെന്ന്, ഗവർണർ ഷാപിറോ പറഞ്ഞു. ‘വിളക്കുകളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ദീപാവലി ദക്ഷിണേഷ്യൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.