മസ്‌കറ്റ്: ഒമാനിലെ ഖാസെനില്‍ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്സ് കേന്ദ്രമടക്കം നിരവധി പദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഒമാനിലെ അല്‍ ഖുവൈറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുക്മ്, മുസ്സന്ന, സമെയ്ല്‍ എന്നിവിടങ്ങളിലായി മൂന്ന് പുതിയ പദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാവും. കൂടാതെ ഖാസെന്‍ ഇക്കണോമിക് സിറ്റിയില്‍ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിസിക്സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും. പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകും.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഭരണനേതൃത്വം നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും എം.എ യൂസഫലി പറഞ്ഞു. മസ്‌കറ്റ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അല്‍ ഖുവൈറിലെ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റെന്നും രാജ്യത്തിന്റെ വികസനത്തിന് ലുലു നല്‍കുന്ന പങ്കാളിത്വം മികച്ചതാണെന്നും അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 32 മത്തേതും ജി.സി.സിയിലെ 244 ാമത്തേതുമാണ് അല്‍ ഖുവൈറിലെ ഹൈപ്പര്‍മാര്‍ക്കറ്റ്. യു.എ.ഇയില്‍ അല്‍ ഐന്‍ നഗരത്തിലെ അല്‍ ക്വായില്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു. സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ് ശാലേം അല്‍ ധെരൈ ഉദ്ഘാടനം ചെയ്തു. ഗള്‍ഫിലെ ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്നും എം.എ യൂസഫലി വ്യക്തമാക്കി.