Monday, October 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിന്തുണ അഭ്യർഥിച്ച് രമ്യ ഹരിദാസ് എൻ.എസ്​.എസ്​ ആസ്ഥാനത്ത്​

പിന്തുണ അഭ്യർഥിച്ച് രമ്യ ഹരിദാസ് എൻ.എസ്​.എസ്​ ആസ്ഥാനത്ത്​

കോട്ടയം: ചേലക്കരയിലെ യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസ് ചങ്ങനാശ്ശേരിയിലെ എൻ.എസ്​.എസ്​ ആസ്ഥാനത്തെത്തി. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെ കണ്ട്​ പിന്തുണ അഭ്യർഥിക്കാനെത്തിയതാണെന്ന്​ അവർ പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പ്​​ സമയത്തും ഇവർ പെരുന്നയിലെത്തിയിരുന്നു.

തൃശൂർ പൂരം തകർക്കാൻ നേതൃത്വം നൽകിയവരോട്​ പൊറുക്കാൻ കഴിയില്ല. സ്ഥാനാർഥി നിർണയ സമയത്ത് ഒന്നിലധികം പേരുകൾ വരുന്നത് സ്വാഭാവികമാണ്. വിവാദങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും രമ്യ പറഞ്ഞു.

കഴിഞ്ഞയാഴ്ച പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും രമ്യ എത്തിയിരുന്നു. മാത്രമല്ല, അനുഗ്രഹം തേടി രമ്യ പാണക്കാടും സന്ദർശിച്ചിരുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി സാദിഖലി തങ്ങളുടെ വസതിയിൽ ചർച്ചയും നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments