Wednesday, October 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ-ചൈന സൈനികപിന്മാറ്റം പൂർത്തിയായി; പട്രോളിംഗ് ഉടൻ ആരംഭിക്കും; ദീപാവലി മധുരം കൈമാറുന്നത് നാളെ

ഇന്ത്യ-ചൈന സൈനികപിന്മാറ്റം പൂർത്തിയായി; പട്രോളിംഗ് ഉടൻ ആരംഭിക്കും; ദീപാവലി മധുരം കൈമാറുന്നത് നാളെ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ദെപ്സാം​ഗ്, ​ദെംചോക് എന്നീ മേഖലകളിൽ നിന്ന് ഇന്ത്യ-ചൈന സൈനികപിന്മാറ്റം പൂർത്തിയായി. ഇരുരാജ്യങ്ങളിലെയും സൈന്യം സ​ഹകരിച്ചുകൊണ്ടുള്ള പട്രോളിം​ഗ് വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദീപാവലിയോട് അനുബന്ധിച്ച് സൈനികർ പരസ്പരം മധുരം കൈമാറുന്ന ചടങ്ങ് വ്യാഴാഴ്ച നടക്കും.

സൈനികപിന്മാറ്റത്തിന്റെ ഭാ​ഗമായി ദെപ്സാം​ഗ്, ​ദെംചോക് മേഖലകളിലുള്ള അടിസ്ഥാനസൗകര്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും സൈന്യം ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തും.

നിയന്ത്രണരേഖയിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ പിന്മാറുമെന്ന തീരുമാനം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ചൈന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 2020 ഏപ്രിലിന് മുൻപുള്ള നിലയിലേക്ക് പട്രോളിം​ഗ് പുനരാരംഭിക്കാനാണ് നീക്കം. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ​ഗൽവാൻ സംഘർഷത്തെ തുടർന്നായിരുന്നു അതിർത്തിയിൽ സർവസന്നാഹങ്ങളുമായി ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments