Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ മുന്നറിയിപ്പ്

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ മുന്നറിയിപ്പ്

ജിദ്ദ : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിനിടയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് (ഡിജിസിഡി) അഭ്യർഥിച്ചു. മുൻകരുതലുകൾ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും വാദികളും  താഴ്‌വരകളുമുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അത്തരം സ്ഥലങ്ങളിൽ നീന്തരുതെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.  

വിവിധ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ സൗദി പൗരന്മാരോടും സൗദിയിലെ പ്രവാസികളോടും ഡിജിസിഡി ആഹ്വാനം ചെയ്തു. മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ആലിപ്പഴവർഷത്തിനും പൊടിപടലങ്ങളുള്ള കാറ്റിനും കാരണമാകുമെന്ന് നാഷനൽ സെൻ്റർ ഫോർ മെറ്റീരിയോളജി (NCM) യുടെ കാലാവസ്ഥാ പ്രവചനം ഉദ്ധരിച്ച് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക , ജിദ്ദ, അൽ-ജുമും, അൽ-കാമിൽ, അൽ-ഖോർമ, തുർബ, റാനിയ, അൽ-മുവൈഹ്, കുൻഫുദ, അൽ-ലൈത്ത്, തായിഫ്, മെയ്സൻ, അദം, അൽ-അർദിയാത്ത്, ബഹ്‌റ, ഖുലൈസ്, റാബിഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

അഫീഫ്, അൽ ഖുവയ്യ, അൽ-ദവാദ്മി, അൽ-സുൽഫി, അൽ-ഘട്ട്, ഷഖ്‌റ, താദിഖ്, മറാട്ട്, അൽ-മജ്മ, റിമ തുടങ്ങി റിയാദ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡിജിസിഡി അറിയിച്ചു. തലസ്ഥാന നഗരമായ റിയാദ്, ഹവ്ത ബാനി തമീം, അൽ-ഹാരിഖ്, അൽ-മുസാഹ്മിയ, അൽ-ഖർജ്, ഹരിംല, അൽ-ദിരിയ, ധർമ്മ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ അനുഭവപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments