താൽകാലിക മറവി രോഗം മൂലം പൊതുജീവിതം പതുക്കെ പതുക്കെ അവസാനിപ്പിക്കുകയാണെന്ന് കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഇക്കാര്യം അറിയിച്ചത്. ഏഴു വർഷം മുമ്പ് താൽകാലിക മറിവിരോഗം വന്ന കാര്യവും കുറിപ്പിൽ സച്ചിദാനന്ദൻ സൂചിപ്പിച്ചു.
അന്ന് മുതൽ മരുന്ന് കഴിക്കുകയാണ്. കുറെകാലമായി അസുഖം വന്നിരുന്നില്ല. നവംബർ ഒന്നിന് പുതിയ രൂപത്തിൽ തിരികെയെത്തി. സമ്മർദമാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ പതുക്കെ പതുക്കെ പൊതുജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുകയാണെന്നും സച്ചിദാനന്ദൻ കുറിച്ചു. ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചു.