ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജനകീയ വോട്ടെടുപ്പാണ് 2024 നവംബർ 5നു നടന്നത്. ഇലക്ടറൽ കോളജിലെ വോട്ടെടുപ്പ് ഡിസംബർ 17നു നടക്കും. 2025 ജനുവരി 6 ന് സെനറ്റ് പ്രസിഡന്റ് കൂടിയായ നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഇലക്ടറൽ കോളജ് വോട്ടെണ്ണി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കും. എതിർ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിക്കാനുള്ള നിയോഗം കമലയ്ക്കു കൈവരികയാണ്.