Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ മാനം കുറിച്ചുകൊണ്ട് ഫിലഡൽഫിയ സ്നേഹതീരത്തിന് ആവേശോജ്ജ്വല തുടക്കം

സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ മാനം കുറിച്ചുകൊണ്ട് ഫിലഡൽഫിയ സ്നേഹതീരത്തിന് ആവേശോജ്ജ്വല തുടക്കം

ഷിബു വർഗീസ് കൊച്ചുമഠം

ഫിലഡൽഫിയ: ഫിലഡൽഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ ” സ്നേഹതീരം – സൗഹൃദ കൂട്ടായ്മ” യുടെ ഔപചാരിക ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നാംതീയതി രാവിലെ പതിനൊന്നര മുതൽ ക്രൂസ്ടൗണിലുള്ള മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചു അതി വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു.

രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച രജിസ്ട്രേഷനെത്തുടർന്ന്, കൃത്യം പന്ത്രണ്ടുമണിക്ക് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച ശബ്ദ സ്വര മാധുരിയിൽ സൂസൻ ഷിബു വർഗീസിന്റെ പ്രാർത്ഥനാ ഗാനത്തോട് പരിപാടിക്ക് ഐശ്വര്യമായ തുടക്കമായി.

സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഉത്ഭവസമയത്ത് ഉണ്ടായിരുന്നവർ, കൂട്ടായ്മയിലെ സീനിയേഴ്സ്, വനിതാ വിഭാഗം എന്നിവർ ചേർന്ന് നിറദീപം തെളിയിച്ച് സ്നേഹതീരം സൗഹൃദ വേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ, അത് ചരിത്രത്താളുകളിലെ വേറിട്ട അനുഭവമായി മാറി. കാരണം, ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടന വേളയിൽ പുറത്തുനിന്നും ക്ഷണിക്കപ്പെട്ട അതിഥികൾ ആരുംതന്നെ ഉണായിരുന്നില്ല എന്നുള്ളത് തന്നേ ആയിരുന്നു ഈ ഉത്‌ഘാടന ചടങ്ങുകളുടെ എടുത്തുപറയേണ്ടതായ പ്രത്യേകതയും വിജയവും.

അനേകം മലയാളി സംഘടനകളുള്ള ഫിലഡൾൽഫിയയിൽ എന്തിനാണ് ഈ സൗഹൃദ കൂട്ടായ്മയെന്നും, എന്താണ് ഇതിന്റെ ഉദ്ദേശശമെന്നും, എങ്ങനാണ് ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും വളരെ വിശദവും ലളിതവുമായ ഹൃദയഭാഷയിൽ അതിമനോഹരമായി സ്നേഹത്തണലിന്റെ സ്ഥാപക നേതാവ് ഷിബു വർഗീസ് കൊച്ചുമഠം വിവരിച്ചപ്പോൽ, നിറഞ്ഞ കരഘോഷത്തോടെ ഏവരും ഈ പുതിയ ആശയത്തെ സ്വാഗതം ചെയ്തു. പ്രോഗ്രാം നിയന്ത്രിച്ച എം. സി. രാജു ശങ്കരത്തിൽ പ്രോഗ്രാമിന്റെ വിജയത്തിന്റെ പ്രധന ഘടകമായിരുന്നു.

ഉത്‌ഘാടനത്തിനു ശേഷം നടന്ന കുടുംബ പരിചയപ്പെടൽ ചടങ്ങ്, ഈ കൂട്ടായമയുടെ അതി പ്രധന ഭാഗമായിരുന്നു. എല്ലാവരും അവരവരെ വിശദമായി സദസ്സിനു സ്വയം പരിചയപ്പെടുത്തി.

ആശംസാ പ്രസംഗ വേളയിൽ, ഈ കൂട്ടായ്മയുടെ തുടക്കം മുതൽ ഇതിന്റെ വിജയത്തിനായി കൂടെനിന്ന അനൂപ് തങ്കച്ചന്റെ ആശംസാ പ്രസംഗം വളരെ ഹൃദയസ്പർശിയായിരുന്നു. സെബാസ്റ്റ്യൻ മാത്യു, ജോബി ജോസഫ്, പാസ്റ്റർ ഡാനിയേൽ ജോസഫ്, ജോജി പോൾ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോൺ കോശി, ഗ്ലാഡ്‌സൺ മാത്യു, തോമസ് ചാക്കോ, ജിനോ ജോർജ് ജേക്കബ്ബ്, സൂസൻ ഷിബു വർഗീസ് എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി.

ഷിബു വർഗീസ് കൊച്ചുമഠം രൂപം കൊടുത്ത “സ്നേഹതീരം” എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും മനസ്സിലാക്കി, ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവർത്തിക്കുവാനും. സൗഹൃദങ്ങൾ പങ്കിടുവാനുമുള്ള പൂർണ്ണ മനസ്സോട്, ഫിലാഡൽഫിയായിൽ സ്ഥിര താമസമാക്കിയ ഒരേ ചിന്താഗതിക്കാരായ എകദേശം 70 മലയാളി ഫാമിലിയുടെ സ്നേഹക്കൂട്ടായ്മയായി ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്നേഹതീരം വളർന്നുകഴിഞ്ഞു എന്നത് സംഘാടകരിൽ കൂടുതൽ ആവേശവും പ്രതീക്ഷയും നൽകുന്നു.

മറ്റൊരു സംഘടനയിലും ഇല്ലാത്തവിധത്തിലുള്ള ശക്തമായ വനിതാ സാന്നിധ്യമാണ് മറ്റൊരു ഹൈലൈറ്റ്. ഇരുപതിലധികം വനിതകൾ ജോലിയിൽ നിന്നും ഇതിനായി അവധിയെടുത്ത് മുന്‍നിരയില്‍ വന്നുവെന്നതും ഈ കൂട്ടായ്മയുടെ മാത്രം പ്രത്യേകതയാണ്. ഇരുപതിലധികം വനിതകളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കായി “സ്നേഹതീരം വനിത വിഭാഗം” എന്ന സ്ത്രീകളുടെ മാത്രം കൂട്ടായ്മ തദവസരത്തിൽ നിലവിൽ വരികയും ചെയ്തു. ഇതിൽ, സോഫി സെബാസ്റ്റ്യൻ, ടോംസി ജോജി, ജിഷ കോശി, ഷെറിൻ അനൂപ്, സുനിത ബിജു , ദീപ സരൺ, സുജ കോശി എന്നിവരുടെ നേതൃത്വ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്.

ഷിബു വർഗീസ് കൊച്ചുമOവും, ഏതാനും ചില മലയാളി സൗഹൃദവലയങ്ങലും ചേർന്ന് സെപ്റ്റംബർ 14 ന് ഒത്തുകൂടിയ ഓണാഘോഷ വേളയിലെ സഭാഷണങ്ങൾക്കിടയിൽ, ഫിലഡൽഫിയായിൽ അധിവസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും, സൗഹൃദങ്ങളും പങ്കു വെക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന ആശയം ഷിബു വർഗീസ് കൊച്ചുമഠം മുന്നോട്ടു വയ്ക്കുകയും, ആ ആശയത്തെ അവിടെ കൂടിവന്നവർ ഒന്നടങ്കം ഹർഷാരവത്തോടുകൂടി സ്വാഗതം ചെയ്യുകയും, ഉടൻതന്നെ, സ്നേഹതീരം എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. അവിടെയാണ് സ്നേഹതീരം എന്ന ആശയം ജന്മംകൊണ്ടത്.

ഈ സൗഹൃദ വേദിയുടെ ക്രിസ്മസ് ന്യൂഇയർ പരിപാടികൾ ജനുവരി 4ന് രാവിലെ 11 മുതൽ അതി ഗംഭീര പരിപാടികളോട് മയൂര റസ്റ്റോറന്റ് ഹാളിൽ വച്ചു നടത്തുവാൻ തീരുമാനിച്ചതായി ഷിബു വർഗീസ് കൊച്ചുമഠം, അനുപ് തകച്ചൻ, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, ജോജി പോൾ, തോമസ് ചാക്കോ, സെബാസ്റ്റ്യൻ മാത്യു, ബിജു എബ്രഹാം, സുനിത തോമസ്, സുജ കോശി, ഷെറിൻ, സോഫി, ജിഷ ജോൺ എന്നവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments