Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറില്‍  ഹമാസിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക

ഖത്തറില്‍  ഹമാസിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക

ഖത്തറില്‍  ഹമാസിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇസ്രയേല്‍ ബന്ദികളുടെ മോചനത്തിന് ഹമാസ് വിസമ്മതിച്ചതോടെയാണ് സംഘടനയെ പുറത്താക്കാന്‍  അമേരിക്ക ഖത്തറിനോട് ആവശ്യപ്പെട്ടത്.  ഹമാസിനെ ഇക്കാര്യം ഖത്തര്‍ അറിയിച്ചു.  ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫിസ് പൂട്ടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഖത്തര്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും അമേരിക്ക വ്യക്തമാക്കി.

 

 എന്നാല്‍  ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.  ഭരണകാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ ഗാസയിലും ലബനനിലും വെടിനിര്‍ത്തലിനായി ബൈഡന്‍ ഭരണകൂടം കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയാണ്.  ഇതിന്റെ ഭാഗമായാണ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments