Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിക്കി ഹേലിക്കും മൈക്ക് പോംപെയോക്കും തന്റെ ഭരണകൂടത്തിൽ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഡോണൾഡ് ട്രംപ്

നിക്കി ഹേലിക്കും മൈക്ക് പോംപെയോക്കും തന്റെ ഭരണകൂടത്തിൽ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ : മുൻ അംബാസഡർ നിക്കി ഹേലിക്കും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും തന്റെ ഭരണകൂടത്തിൽ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘മുൻപ് അവരോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചു, അവരെ അഭിനന്ദിക്കുന്നു. കൂടാതെ നമ്മുടെ രാജ്യത്തിന് അവർ നൽകിയ സേവനത്തിനു നന്ദി പറയാൻ ആഗ്രഹിക്കുന്നു.’’- ഡോണൾഡ് ട്രംപ് പറഞ്ഞു.

ട്രംപിന്റെ കീഴിൽ ഐക്യരാഷ്ട്ര സംഘടനയിൽ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലി, പാർട്ടി പ്രൈമറികളിൽ ട്രംപിനെതിരെ മത്സരിച്ചപ്പോൾ രൂക്ഷമായി വിമർശിച്ചിട്ടും ട്രംപിനെ പ്രസിഡന്റായി അംഗീകരിച്ചിരുന്നു. ട്രംപിന്റെ കീഴിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ച മൈക്ക് പോംപെയോ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹം.

ജനുവരി 20ന് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതിന് മുൻപ് തന്റെ ഭരണത്തിൽ പ്രവർത്തിക്കാൻ സാധ്യതയുള്ളവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി നോമിനിയാകാൻ സാധ്യതയുള്ള പ്രമുഖ നിക്ഷേപകൻ സ്കോട്ട് ബെസെന്റുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയൽ എസ്റ്റേറ്റ് നിക്ഷേപകനും പ്രചാരണ ദാതാവുമായ സ്റ്റീവ് വിറ്റ്‌കോഫും മുൻ സെനറ്റർ കെല്ലി ലോഫ്‌ലറും ചേർന്നാണ് 2025ലെ പ്രസിഡന്റ് സ്ഥാനാരോഹണം നടത്തുകയെന്ന് ട്രംപ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments