തിരുവനന്തപുരം: ദേശാഭിമാനി ബോണ്ട് വിവാദവുമായി ഇപി ജയരാജൻ്റെ പരിപ്പുവടയും കട്ടൻചായയും. വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്തത് മാർക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു.
സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി 2 കോടി മുൻകൂർ വാങ്ങിയത്. പക്ഷേ പ്രശ്നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിവന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു.