Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കമായി : വിട്ടു നിന്ന് അമേരിക്ക

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കമായി : വിട്ടു നിന്ന് അമേരിക്ക

ബ​കു: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 29ാമ​ത് കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടിക്ക് (സിഒപി- 29) തുടക്കമായി. അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​കു​വി​ലാണ് ഇക്കുറി ഉച്ചകോടി നടക്കുന്നത്. അമേരിക്കയടക്കം പ​ല രാ​ജ്യ​ങ്ങ​ളും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. കാ​ർ​ബ​ൺ പു​റ​ന്ത​ള്ളലിൽ മുന്നിൽ നിൽക്കുന്ന വികസിത രാജ്യങ്ങളാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇ​ന്ത്യ, ഇ​ന്തോ​നേ​ഷ്യ​ എന്നീ രാജ്യങ്ങളുടെ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും വിട്ടുനിന്നു. യുഎസ്, ചൈന, ഫ്രാൻസ് തുടങ്ങി പ്രധാന രാജ്യങ്ങൾ വിട്ടുനിന്നതായി ബെ​ലാ​റ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ പ്ര​സം​ഗ​ത്തി​ൽ പറഞ്ഞു.

അ​തേ​സ​മ​യം, ബ്രിട്ടൻ പങ്കെടുത്തു. 2035ഓ​ടെ മ​ലി​നീ​ക​ര​ണം 81 ശ​ത​മാ​നം കു​റ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ പ്ര​ഖ്യാ​പിക്കുകയും ചെയ്തു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താപനില ഏറിയ  കാലത്തിനാണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ, തദ്ദേശവാസികൾ, പത്രപ്രവർത്തകർ, മറ്റ് വിവിധ വിദഗ്ധർ, പങ്കാളികൾ എന്നിവർ നവംബർ 22 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments