നീലേശ്വരം (കാസർകോട്): അഞ്ഞുറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നീലേശ്വരം തേർവയലിൽ താമസിക്കുന്ന പി.സി പത്മനാഭൻ (75) ആണ് മരിച്ചത്. ജില്ലാ ബാങ്കിന്റെ റിട്ട. സീനിയർ മാനേജരായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ഭാര്യ:എം.ടി ഭാർഗവി. മക്കൾ: റോജൻ രൻജിത്ത് ബാബു, (വൈ.പ്രസിഡന്റ് മഷ്രീക്ക് ബേങ്ക് ദുബായ്, ഷൈൻജിത്ത്(എൻജീനിയർ) മരുമക്കൾ: വീണ(തളിപറമ്പ്) ശ്രീയുക്ത (വടകര). ഇതോടെ മരണസംഖ്യ ആറായി. കിണാവൂർ സ്വദേശികളായ സി.സന്ദീപ്, ബിജു, രതീഷ്, രജിത്ത് എന്നിവരും ചെറുവത്തൂർ ഓർക്കുളം സ്വദേശിയായ ഷിബിൻ രാജുമാണ് നേരത്തെ മരിച്ചത്.