ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം ഏറ്റവും മോശപ്പെട്ട സ്ഥിതിയില്‍. സ്വിസ് കമ്പനിയായ ഐക്യുഎയറിന്റെ ഇന്നത്തെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും മലിനമാക്കപ്പെട്ട രണ്ടാമത്തെ നഗരമാണ് ഡല്‍ഹി. പാകിസ്താനിലെ ലാഹോറാണ് ഒന്നാമത്തെ നഗരം.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പ്രകാരം ജഹാംഗീര്‍പുരി, ബാവന, വസിര്‍പുര്‍, രോഹിണി, പഞ്ചാബി ബഘ് എന്നിവയാണ് ഡല്‍ഹിയിലെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങള്‍. പലം, സഫ്ദുര്‍ജങ്ക് എന്നിവിടങ്ങളില്‍ യഥാക്രമം 500 മീറ്ററും 400 മീറ്ററും ദൃശ്യപരതയാണ് കാണിക്കുന്നത്.
പുകമഞ്ഞ് കാരണം ദൃശ്യപരത കുറവായത് കൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള വിമാന-ട്രെയിന്‍ യാത്രകളെ ബാധിക്കുന്നുണ്ട്. അമൃത്‌സറിലേക്കും അമൃത്‌സറില്‍ നിന്നുമുള്ള നിരവധി വിമാനങ്ങളെ പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്.