പി പി ചെറിയാൻ
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ നിന്ന് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിച്ച് എഫ്‌ബിഐ പ്രതി സെയ്ദിനെ അറസ്റ്റ് ചെയ്തു.
സെയ്ദ് തീവ്രവാദി ഗ്രൂപ്പിന് വേണ്ടി പ്രചരണം നടത്തിയിരുന്നുവെന്നും യുഎസ് സൈനികരെ ആക്രമിക്കുന്നതിനും സിനഗോഗുകളെയും ഹൂസ്റ്റണിലെ ഇസ്രായേൽ കോൺസുലേറ്റിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനും പദ്ധതിയിട്ടിരുന്നുവെന്നുമാണ് ഫെഡറൽ കോടതി രേഖകളിൽy നിന്ന് വ്യക്തമാക്കുന്നത്.
2017 മുതൽ ഐഎസ് അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന സെയ്ദ്, മുൻ ഐഎസ് വക്താവ് അബു മുഹമ്മദ് അൽ-അദ്‌നാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ഫെഡറൽ ഏജന്‍റുമാർ വ്യക്തമായത്.
2019 മാർച്ചിൽ എഫ്‌ബിഐ അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോൾ, താൻ തീവ്രവാദ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചുവെന്നും സ്കൂൾ ജോലികളിലും കായിക വിനോദങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതെന്നും സെയ്ദ് പറഞ്ഞിരുന്നു. എന്നാൽ, സെയ്ദിന്‍റെ അഭിഭാഷകനായ ബാൽഡെമർ സുനിഗ, തന്‍റെ കക്ഷി തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നില്ലെന്ന് കോടതിയിൽ വാദിച്ചു.