Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജ്യത്തിന്റെ സൈനികശേഷിക്ക് മുതൽക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 1500 കിലോ മീറ്ററിൽ കുടുതൽ പ്രഹരശേഷിയുള്ളതാണ് മിസൈൽ.

പരീക്ഷ​ണത്തോടെ സൈനികശേഷിയിൽ വലിയ പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡോ.എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ നിന്നും ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.

വിവിധ ട്രാക്കിങ് സംവിധാനങ്ങൾ മിസൈലിനിന്റെ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന കൃത്യതയോടെയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും വിവിധ ട്രാക്കിങ് സംവിധാനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ഡോ.എ.പി.ജെ അബ്ദുൽ കലാം മിസൈൽ കോംപ്ലെക്സ് ഡി.ആർ.ഡി.ഒയുമായി ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്. മുതിർന്ന ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്.

മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച ടീമിനെ പ്രതിരോധ മന്ത്രി, പ്രതിരോധ സെക്രട്ടറി, ഡി.ആർ.ഡി.ഒ ചെയർമാൻ എന്നിവർ അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments