Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ ഞായറാഴ്ച അറിയിച്ചു.കൂടാതെ, പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.

ആറ് വര്‍ഷത്തിനിടയില്‍ എസ്.ഡി.എസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സാധാരണ അപേക്ഷാ പ്രക്രിയ പിന്തുടരേണ്ടതുണ്ട്. വഞ്ചന തടയല്‍, ചൂഷണത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംരക്ഷണം, സാമ്പത്തിക പരാധീനതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments