പാലക്കാട്: പാലക്കാട് വ്യാജ വോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറുക. റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വ്യാപകമായി ചേര്‍ത്ത വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെ വിഷയത്തില്‍ കളക്ടര്‍ ഇടപെടുകയായിരുന്നു.
വ്യാജ വോട്ട് കണ്ടെത്തിയ ബൂത്തുകളിലും, ഓഫീസ് തലത്തിലും വിശദമായ അന്വേഷണം നടത്താനായിരുന്നു കളക്ടറുടെ നിര്‍ദേശം. ഇരട്ട വോട്ട് വിവാദത്തെ തുടര്‍ന്ന് എല്ലാ ബൂത്തുകളിലും പരിശോധന നടന്നിരുന്നു. തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുമായിരുന്നു അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഇരട്ട വോട്ട് തടയാന്‍ പ്രത്യേക പട്ടികയും തയ്യാറാക്കിയേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും