ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ട് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുവെച്ച് ഗെഹ്ലോട്ട് അംഗത്വം സ്വീകരിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും കഴിഞ്ഞദിവസമാണ് ഗെഹ്‌ലോട്ട് രാജിവെച്ചത്. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി.ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്നും ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് പാർടി പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടായെന്നും കൈലാഷ് ഗെലോട്ട് പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തിൽ തുടരുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.