വാഷിങ്ടൺ: യു.എസിന്റെ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്.സി.സി) ചെയർമാനായി ബ്രൻഡൻ കാറിനെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയാണ് കാറെന്ന് ട്രംപ് പറഞ്ഞു.
മെറ്റ, ഗൂഗ്ൾ ഉൾപ്പെടെയുള്ള വൻകിട ടെക്നോളജി കമ്പനികളുടെ കടുത്ത വിമർശകനാണ് കാർ. അമേരിക്കക്കാരുടെ അഭിപ്രായങ്ങൾ ടെക് കമ്പനികൾ സെൻസർ ചെയ്യുന്നെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കമ്മീഷനെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുകയാണ് ട്രംപിന്റെ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.