പി പി ചെറിയാൻ
വാഷിങ്‌ടൻ ഡി സി : അധികാരം ഏറ്റെടുത്താൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈന്യത്തെ ഉപയോഗിച്ച് കൂട്ട നാടുകടത്തൽ നടത്തുന്നതിനും ശ്രമിക്കുമെന്ന് റിപ്പോർട്ട്. ട്രംപിന്‍റെ മുൻ ആക്ടിങ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടർ ടോം ഹോമനാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഈ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മാർ-എ-ലാഗോയിലേക്ക് ടോം ഹോമൻ വെളിപ്പെടുത്തി.
ട്രംപ് ഇത്തരമൊരു നീക്കം നടത്തുമെന്ന് ടോം ഫിറ്റന്‍റെ സമൂഹ മാധ്യമ പോസ്റ്റിനോട് അദ്ദേഹം പ്രതികരിച്ചു. സത്യമെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതി താൻ നടത്തുമെന്ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന റാലിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ ട്രംപ് പറഞ്ഞിരുന്നു.