പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു. പല ബൂത്തുകളിലും നീണ്ട ക്യൂ തുടരുകയാണ്. ബൂത്തികളിലെത്തിയ വോട്ടർമാർക്ക് സ്ലിപ് കൊടുത്തു.
ഭൂരിഭാഗം ബൂത്തുകളിലും പോളിങ് തുടരുകയാണ്. 40.76 ശതമാനം ബൂത്തുകളിലാണ് പോളിങ്ങ് അവസാനിച്ചത്. നിലവിൽ 109 ബൂത്തുകളിൽ പോളിങ് പുരോഗമിക്കുന്നുണ്ട്.