പി പി ചെറിയാൻ
വാഷിങ്‌ടൻ ഡി.സി : വിദ്യാഭ്യാസ സെക്രട്ടറിയായി വേൾഡ് റെസ്‌ലിങ് എന്‍റർടൈൻമെന്‍റ് മുൻ എക്‌സിക്യൂട്ടീവും ട്രംപ് ഭരണകൂടത്തിലെ മുൻ ഉദ്യോഗസ്ഥയുമായ ലിൻഡ മക്‌മഹോണിനെ നിയോഗിച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷന്‍റെ മേധാവിയായി ട്രംപിന്‍റെ ആദ്യ പ്രസിഡൻസി സമയത്ത് ലിൻഡ പ്രവർത്തിച്ചിട്ടുണ്ട്. 2024-ലെ ട്രംപിന്‍റെ പ്രചാരണത്തിനും ലിൻഡ സജീവ പിന്തുണ നൽകിയിരുന്നു.
‘‘വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ, അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ‘അവസരങ്ങൾ’ വ്യാപിപ്പിക്കുന്നതിന് ലിൻഡ അശ്രാന്തമായി പോരാടും, കൂടാതെ കുടുംബങ്ങൾക്കായി മികച്ച വിദ്യാഭ്യാസ തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കളെ ലിൻഡ പ്രാപ്തരാക്കും’’– ട്രംപ് പ്രസ്താവനയിൽ പറഞ്ഞു
ലിൻഡ മക്‌മഹോൺ, 2009-ൽ കനക്‌ടികട്ട് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ വേൾഡ് റെസ്‌ലിങ് എന്‍റർടൈൻമെന്‍റ് സിഇഒ വിൻസ് മക്‌മഹോണിനാണ് ഭർത്താവ്.