Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ

ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ

ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ഷെയ്ഖ് റദ്ധ്വാൻ പ്രദേശത്ത് കനത്ത ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. കൂടെ ലെബനനിലും ആക്രമണം കടുപ്പിച്ചു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ്) അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments