Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉപതെരഞ്ഞെടുപ്പിൽ​ നടന്നത്​ വടകര ഡീലി​ൻ്റെ ബാക്കിയെന്ന്​ ​ എ.കെ ബാലൻ

ഉപതെരഞ്ഞെടുപ്പിൽ​ നടന്നത്​ വടകര ഡീലി​ൻ്റെ ബാക്കിയെന്ന്​ ​ എ.കെ ബാലൻ

പാലക്കാട്​: ഉപതെരഞ്ഞെടുപ്പിൽ​ നടന്നത്​ വടകര ഡീലി​െൻറ ബാക്കിയെന്ന്​ സിപിഎം നേതാവ്​ എ.കെ ബാലൻ. ഇക്കാര്യത്തിൽ എൽഡിഎഫ്​ സ്​ഥാനാർഥി സരിൻ നൽകിയ മുന്നറിയിപ്പ് പൂർണമായും ശരിയായെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.യുഡിഎഫ്-ആർഎസ്എസ് പാലമായിരുന്നു സന്ദീപ് വാര്യർ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽനിന്ന് പ്രവർത്തിക്കുന്നത്.

നയത്തിൽനിന്ന് മാറാൻ സിപിഎമ്മിനും എൽഡിഎഫിനും കഴിയില്ല. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. അടിസ്ഥാന വോട്ട് ഒന്നും നഷ്ടമായിട്ടില്ല. സരിന്റെ വ്യക്തിത്വം എതിരാളികൾക്ക്​ അറിയാം എന്നുള്ളതുകൊണ്ടാണ് ഈ രീതിയിൽ ആക്രമിക്കുന്നത്. അദ്ദേഹത്തെ ഏതെങ്കിലും രീതിയിൽ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ട. സരിൻ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറും.

എസ്​ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായം യുഡിഎഫിന് ലഭിച്ചിരുന്നു. എസ്​ഡിപിഐയുടെ സർക്കുലർ വീടുകളിൽ എത്തിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകർ ഒപ്പം കൂടി.

വോട്ട് കിട്ടാൻ ഏതു വഴിയും സ്വീകരിക്കുന്ന നയമല്ല എൽഡിഎഫിന്​. ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. നെറികെട്ട സമീപനമാണ് യുഡിഎഫിന്റേത്. ബിജെപിയുടെ പതിനൊന്നായിരം വോട്ട് ആർക്കാണ് പോയത്? വോട്ട് യുഡിഎഫിലേക്ക് പോയി എന്നുള്ളത് വളരെ വ്യക്തമല്ലേ. പാലക്കാട്ട് സിപിഎം സമുദായിക വിഭജനം ഉണ്ടാക്കിയിട്ടില്ലെന്നും എ​.കെ ബാലൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments