ജിദ്ദയിൽ ഐപിഎൽ താരലേലത്തിന് ആവേശ തടുക്കം. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ആർടിഎം വഴി നിലനിർത്തുകയായിരുന്നു. ചെന്നൈയും രാജസ്ഥാനും ബെംഗളൂരുവും ടൈറ്റൻസും അർഷദീപിനായി രംഗത്തുവന്നിരുന്നു.
ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുകയായിരുന്നു. ആർ.സി.ബിയും മുംബൈയും താരത്തിനായി രംഗത്തുണ്ടായിരുന്നു.ഇന്ത്യൻ താരവും മുൻ കൊൽക്കത്ത ക്യാപ്റ്റനുമായിരുന്ന ശ്രേയസ് അയ്യർക്ക് താരലേലത്തിലെ റെക്കോർഡ് തുകയാണ് ലഭിച്ചത്.
ഡൽഹിയും പഞ്ചാബും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ വലം കൈയൻ ബാറ്ററെ 26.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.