റിയാദ് : ചൊവ്വ വരെ സൗദിഅറേബ്യയിൽ ഉടനീളം ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിച്ചു. അസീർ, ജസാൻ മേഖലകളെയും സാമാന്യം ശക്തമായ മഴ ബാധിക്കും. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴയും വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, പൊടികാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചൊവ്വ വരെ സൗദി അറേബ്യയിൽ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്
RELATED ARTICLES