കുവൈത്ത് സിറ്റി : ജിസിസി 45-ാമത് ഉച്ചകോടിയോടെ അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ചില പ്രധാന റോഡുകള്‍ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
എയര്‍പോര്‍ട്ട് റൗണ്ടബോട്ടിന്റെ തുടക്കത്തില്‍ നിന്ന് കുവൈത്ത് സിറ്റി ദിശയിലേക്കുള്ള റോഡ്. പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ഗസാലി, 6.5 പാതകളിലേക്ക് വാഹനം തിരിച്ചു വിടണം. അത്‌പോലെ തന്നെ കുവൈത്ത് സിറ്റിയില്‍ നിന്ന് എയര്‍പോര്‍ട്ട് ദിശയിലേക്ക് വരുന്നവര്‍ സിക്‌സ്ത് റിങ് റോഡിലേക്ക് പ്രവേശിച്ചു ജഹ്റാ ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ തിരിച്ചു വിടണം.
ജഹ്റാ ഭാഗത്ത് നിന്ന് മെസീലയിലേക്കുള്ള പാത അടച്ചിടും. ഇതിലൂടെ വരുന്നവര്‍ കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് റോഡിലൂടെ കുവൈത്ത് സിറ്റി ഭാഗത്തേയ്ക്ക് പോകണം.അത്‌പോലെ തന്നെ മെസീലയില്‍ നിന്ന് ജഹ്‌റയ്ക്കുള്ളവരും കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് പാതയിലൂടെ തിരിയണം.
അബ്ദു ല്‍അസീസ് പാത
അഹ്മദിയില്‍ നിന്നുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് കടക്കാതെ സിക്‌സ്ത് റിങ് റോഡിലേക്കും മെസീല ദിശയിലേക്കും തിരിച്ചു വിടണം. കുവൈത്ത് സിറ്റിയില്‍ നിന്ന് ഫിഫ്ത് റിങ് റോഡിലേക്കുള്ള പാത തുറന്നിരിക്കും, എന്നാല്‍ കിംഗ് ഫൈസല്‍ റോഡിലേക്കുള്ള ഭാഗം അടച്ചിടും.