Wednesday, December 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒരു സഖ്യ രൂപീകരണത്തിനും ഇല്ല;ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി

ഒരു സഖ്യ രൂപീകരണത്തിനും ഇല്ല;ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും.ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട AAP എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്നു. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി എംഎൽഎ നരേഷ് ബില്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും കെജ്രിവാൾ ചോദിച്ചു.സാവിത്രി നഗർ ഏരിയയിൽ പ്രചാരണത്തിനിടെയാണ് കെജ്രിവാളിലെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്ത് ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടക്കുകയാണ്. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അശോക് ജാ എന്ന യുവാവാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments