Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎഫ്ബിഐ ഡയറക്ടറാകാന്‍ ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍; നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ്

എഫ്ബിഐ ഡയറക്ടറാകാന്‍ ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍; നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ്

വാഷിംഗ്ടണ്‍ : ഇന്ത്യന്‍-അമേരിക്കന്‍ കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. ട്രംപിന്റെ വിശ്വസ്തനായ പട്ടേല്‍ ട്രംപിനോടുള്ള വിശ്വസ്തതയ്ക്ക് ഏറെ പേരുകേട്ടയാളാണ്.

‘കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും ‘അമേരിക്ക ഫസ്റ്റ്’ പോരാളിയുമാണ്, അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയര്‍ ചെലവഴിച്ചു,’ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ട്രംപിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ അദ്ദേഹത്തെ അടുത്ത സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ) മേധാവിയായി നിയമിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ന്യൂയോര്‍ക്കിലാണ് പട്ടേലിന്റെ ജനനം. ഗുജറാത്തില്‍ നിന്ന് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. യൂണിവേഴ്സിറ്റി ഓഫ് റിച്ച്മോണ്ടില്‍നിന്നാണ് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കിയത്. യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. പേസ് യൂണിവേഴ്സിറ്റിയിലെ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടറായി മാറി. നീതിന്യായ വകുപ്പില്‍ ചേരുന്നതിന് മുമ്പ് മിയാമിയിലെ പ്രാദേശിക, ഫെഡറല്‍ കോടതികളില്‍ ഒമ്പത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു പട്ടേല്‍.

ഹൗസ് പെര്‍മെനന്റ് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സില്‍ സ്റ്റാഫായി റിപ്പബ്ലിക്കനായ ഡെവില്‍ ന്യൂണ്‍സ് പട്ടേലിനെ തിരഞ്ഞെടുത്തിരുന്നു. കൊലപാതകം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്ത് അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസില്‍ ലെയ്സണ്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, നിരവധി തീവ്രവാദ വിരുദ്ധ യൂണിറ്റുകളുമായും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഫ്ബിഐയുടെ യഥാര്‍ത്ഥ ധാര്‍മ്മികത, വിശ്വസ്തത, ധീരത, സമഗ്രത എന്നിങ്ങനെ ട്രംപ് വിശേഷിപ്പിച്ചവ പുനഃസ്ഥാപിക്കുന്നതിന് ട്രംപിന്റെ നിര്‍ദ്ദിഷ്ട അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ കീഴിലായിരിക്കും പട്ടേല്‍ പ്രവര്‍ത്തിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments