Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമധ്യപൂർവദേശത്തെ ഉപദേഷ്ടാവായി  മസാദ് ബൂലോസിനെ നിർദേശിച്ച് ട്രംപ്

മധ്യപൂർവദേശത്തെ ഉപദേഷ്ടാവായി  മസാദ് ബൂലോസിനെ നിർദേശിച്ച് ട്രംപ്

വാഷിങ്ടൻ: മധ്യപൂർവദേശത്തെ ഉപദേഷ്ടാവായി ലബനീസ്-അമേരിക്കൻ വ്യവസായി മസാദ് ബൂലോസിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ചു. ഗാസയിലെ യുദ്ധത്തെ കുറിച്ചുള്ള വൈറ്റ് ഹൗസ് നയത്തിൽ അതൃപ്തിയുള്ള അറബ് അമേരിക്കൻ, മുസ്‌ലിം വോട്ടർമാരെ ട്രംപിന്റെ പ്രചാരണത്തിൽ അണിനിരത്താൻ അണിയറ നീക്കങ്ങൾ നടത്തിയത് ബൂലോസ് ആയിരുന്നു.

‘‘മസാദ് ബൂലോസ് പ്രഗൽഭനായ അഭിഭാഷകനും ബിസിനസ് ലോകത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്നയാളുമാണ്. രാജ്യാന്തര രംഗത്ത് വിപുലമായ അനുഭവമുണ്ട്. അദ്ദേഹം ദീർഘകാലമായി റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ വക്താവാണ്. അറബ് അമേരിക്കൻ സമൂഹങ്ങളുമായി പുതിയ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കും’’ – ട്രംപ് പറഞ്ഞു. 

ഗാസയിലെയും യുക്രെയ്‌നിലെയും മറ്റിടങ്ങളിലെയും യുദ്ധങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രചാരണ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. മസാദ് ബൂലോസിന്റെ മകൻ മൈക്കലാണ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർത്താവ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com