ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനായ വെങ്കട ദത്ത സായ്‌യാണ് വരന്‍. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സായി. ഡിസംബര്‍ 20 മുതല്‍ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് താരത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ ഒരുക്കും.