Wednesday, December 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅയോവയിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

അയോവയിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

പി പി ചെറിയാൻ

അയോവ :യുഎസിലെ മറ്റൊരു വൻ മയക്കുമരുന്ന് വേട്ടക്കിടയിൽ  രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിലായി കാനഡയിലെ ഒൻ്റാറിയോ സ്വദേശികളായ ഇരുവരും 40 മില്യൺ ഡോളർ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തു.

അയോവ സ്റ്റേറ്റ് ലൈനിന് സമീപം പതിവ് ട്രക്ക് പരിശോധനയ്ക്കിടെ, 1,100 പൗണ്ടിലധികം മയക്കുമരുന്നുമായി വൻഷ്പ്രീത് സിംഗ് (27), മൻപ്രീത് സിംഗ് (36) എന്നിവരെ പോലീസ് പിടികൂടി. സെമി ട്രെയിലറിൽ ഇവ ഒളിപ്പിച്ചിരിക്കുകയായിരുന്നു, ഇത് വിപുലമായ കള്ളക്കടത്ത് പ്രവർത്തനത്തിൻ്റെ ഭാഗമാകുമെന്ന് സൂചന നൽകി. കാനഡയിൽ നിന്ന് ട്രക്ക് യാത്ര ചെയ്യുമ്പോൾ, ഇത്രയും വലിയ ചരക്ക് അതിർത്തി കടന്നത് എങ്ങനെയെന്ന്  ഈ സംഭവം ആശങ്ക ഉയർത്തി.

പിടിക്കപ്പെടാതെ ഒന്നിലധികം അതിർത്തികൾ കടന്ന് ഈ നെറ്റ്‌വർക്കുകൾ എങ്ങനെ ധൈര്യത്തോടെ പ്രവർത്തിക്കുന്നുവെന്ന്  ഇത് എടുത്തുകാണിക്കുന്നു. മയക്കുമരുന്ന് കടത്ത് ആദ്യഘട്ടത്തിൽ തന്നെ തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതൽ ജാഗ്രത പുലർത്തുന്നു കൊക്കെയ്ൻ കടത്തൽ, കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർ ഇപ്പോൾ ജയിലിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments