Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് ട്രംപ്

ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രംപ് അന്ത്യ ശാസന നൽകി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രംപ് പറഞ്ഞു.

14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അടുത്ത സുഹ‍ൃത്തുമാണ് ട്രംപ്. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.

ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിൽ സമാധാനചർച്ച നടക്കവേ ഗാസയിൽ ബോംബാക്രണം തുടരുകയാണ് ഇസ്രയേൽ. നുസെയ്‌റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബന്ദിമോചനം, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കയ്‌റോയിൽ ഹമാസ് നേതാക്കളും ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ചചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments