എറണാകുളം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻറെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും, നവീൻ ബാബുവിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നു എന്നുമാണ് കുടുംബത്തിൻറെ ആരോപണം. നീതി ലഭിക്കാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഭാര്യ മഞ്ജുഷ നൽകിയ ഹരജിയിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ സിബിഐ അന്വേഷണം വേണ്ടതില്ല എന്ന സർക്കാർ നിലപാട് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും. . കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം ഏറ്റെടുക്കാനാകുമോ എന്നതിൽ സിബിഐ നിലപാടും കോടതിയിൽ നിർണായകമാകും.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻറെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
RELATED ARTICLES



