Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഅബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്കാരം

അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്കാരം

അബുദാബി : അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് അംഗീകാരം നേടിക്കൊടുത്തത്. 

വിമാനത്താവളത്തിന്റെ ഒന്നാം വാർഷികത്തോടും 53-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടും അനുബന്ധിച്ച് പാരിസിൽ യുനെസ്‌കോയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റർനാഷനൽ എയർപോർട്ട്  മികവിനുള്ള അംഗീകാരം നേടിയത്.

സാങ്കേതികവിദ്യയെ  സമന്വയിപ്പിക്കുന്ന സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ മികച്ച രൂപകൽപന ഏറെ ശ്രദ്ധേയമെന്ന് അധികൃതർ പറഞ്ഞു. 742,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന  സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിന് വേറിട്ട എക്സ്-ആകൃതിയിലുള്ള രൂപകൽപനയാണ്.

മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും  ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്.  2025 നകം ലോകത്തിലെ ആദ്യത്തെ ഒൻപത് ബയോമെട്രിക് ടച്ച്‌പോയിന്റുകൾക്ക് തുടക്കമിട്ടുകൊണ്ട് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ നിയന്ത്രിക്കാൻ സായിദ് ഇന്റർനാഷനൽ എയർപോർട്ട് ഒരുങ്ങുകയാണ്.‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments