ന്യൂഡൽഹി: കർഷക സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് നേരെ കണ്ണീർ വാതകം ഉപയോഗിച്ചതിനെ രാഹുൽ അപലപിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കർഷകർക്കു നേരെ നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതും അവരെ തടയാൻ ശ്രമിക്കുന്നതും അപലപനീയമാണ്. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാർ ഗൗരവത്തോടെ കേൾക്കണം. ഇന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുന്നു. ഇതിൽ നിന്ന് കർഷകർ അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസിലാക്കാവുന്നതാണ്.’- രാഹുൽ ഗാന്ധി പറഞ്ഞു.