ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസിന്റെ വിവാഹം ഞായറാഴ്ച്ച ഗുരുവായൂരിൽ നടക്കും. ചെന്നെെ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലാണ് താലിക്കെട്ട്. പ്രമുഖ നടൻമാരുൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തർ കല്യാണത്തിൽ പങ്കെടുക്കുന്നുണ്ട്.