Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു വക്താവ് കരീൻ ജീൻ...

ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു വക്താവ് കരീൻ ജീൻ പിയറി

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി സി : പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറി.മാപ്പു നൽകിയതിന് ശേഷം ആദ്യമായിവെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ജീൻ-പിയറി.

ബൈഡൻ തൻ്റെ മകന് മാപ്പ് നൽകില്ലെന്ന് വിവിധ അവസരങ്ങളിൽ പലതവണ പറഞ്ഞതിന് ശേഷം പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറിക്ക് മാപ്പ് നൽകിയതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഇവർക്കു നേരിടേണ്ടി വന്നത് .സാഹചര്യങ്ങൾ മാറിയെന്നു വിശദീകരിച്ചതിനുശേഷം ജീൻ-പിയറി ബൈഡനെ ന്യായീകരിച്ചു.ബൈഡൻ്റെ മാപ്പ് ഉദ്ധരിച്ച് അവർ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചതായി പ്രസിഡൻ്റിന് തോന്നി. ഈ സാഹചര്യത്തിലാണ് പ്രസിഡൻ്റ് മനസ്സ് മാറ്റുകയും മാപ്പ് നൽകുകയും ചെയ്തത്,” അവർ കൂട്ടിച്ചേർത്തു. ജൂലൈയിൽ, ബൈഡൻ തൻ്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോൾ “ഇത് ഇല്ല”.ഒരിക്കലുമില്ല ജീൻ-പിയറി മാധ്യമപ്രവർത്തകരോട് പറഞ്ഞു

അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന് .റിപ്പോർട്ടറുടെ ചോദ്യത്തിന്
ഇല്ല എന്നായിരുന്നു ജീൻ-പിയറിയുടെ മറുപടിഡിസംബർ 1 ന് ബൈഡൻ മാപ്പ് നൽകിയതു മുതൽ, രൂക്ഷ വിമര്ശനമാണ് പ്രസിഡന്റും ഡെമോക്രാറ്റിക്‌ പാർട്ടിയും നേരിടുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments